തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം

തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് രോഗി മരിച്ചെന്ന പ്രചരണം വ്യാജം. തനിക്ക് ചികിത്സ സൗകര്യം ഒരുക്കിയതിന് നന്ദി പറഞ്ഞ് നകുലന്‍ അയച്ച ശബ്ദ സന്ദേശം പുറത്ത്. ഡയാലിസിസ് രോഗികളുടെ സംഘടനയായ പ്രൊഫയില്‍ അയച്ച സന്ദേശമാണ് പുറത്തായത്.

കഴിഞ്ഞ ശനിയാഴ്ചയാണ് വാടാനപ്പള്ളി സ്വദേശി നകുലന്‍ ഡയാലിസിസ് ചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തുന്നത്. എന്നാല്‍ കൊവിഡ് പരിശോധനയില്‍ പോസിറ്റീവായതോടെ കൊവിഡ് വാര്‍ഡിലേക്ക് മാറ്റി. ഉടന്‍ തന്നെ വാര്‍ഡില്‍ ബെഡ് ലഭിക്കുകയും ചെയ്തു.

തിങ്കളാഴ്ച്ച ഓക്‌സിജന്റെ ആവശ്യമുള്ള മറ്റൊരു രോഗി വന്നതോടെയാണ് നകുലനെ മറ്റൊരു വാര്‍ഡിലേക്ക് മാറ്റിയത്. ഇവിടെ വച്ചാണ് തനിക്ക് വസ്ത്രങ്ങളും മറ്റും ആവശ്യമുണ്ടെന്ന് പറഞ്ഞ് നകുലന്‍ വീഡിയോ അയക്കുന്നത്. എന്നാല്‍ ഉടന്‍ തന്നെ അധികൃതര്‍ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണുകയും ചെയ്തു. ഇതിന് ആശുപത്രി അധികൃതര്‍ക്കും പ്രൊഫയിലെ അംഗങ്ങള്‍ക്കും നകുലന്‍ നന്ദി അറിയിക്കുന്നുണ്ട്.
പിന്നീടാണ് നകുലന് അസുഖം കൂടുന്നത്. ഉടന്‍ തന്നെ ഐ.സി.യുവിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News