കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി

കുട്ടികള്‍ക്കുള്ള കൊവാക്‌സിന്‍ പരീക്ഷണത്തിന് ഡിസിജിഐ അനുമതി. 2 മുതല്‍ 18 വരെയുള്ള കുട്ടികളിലെ 2, 3 ഘട്ട പരീക്ഷണത്തിനാണ് അനുമതി. അതേസമയം, കോവിഷീല്‍ഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിക്കുന്നതിനുള്ള ഇടവേള കൂട്ടാന്‍ ശുപാര്‍ശ. 12 മുതല്‍ 16 ആഴ്ചകള്‍ക്കകം രണ്ടാം ഡോസ് സ്വീകരിച്ചാല്‍ മതിയെന്നാണ് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ അധ്യക്ഷനായ സമതി ശുപാര്‍ശ ചെയ്തത്. അതേസമയം, കോവാക്‌സിന്റെ മാര്‍ഗ്ഗരേഖയില്‍ മാറ്റമില്ല.

കുട്ടികളില്‍ പരീക്ഷണത്തിന് വിദഗ്ധ സമിതി അനുമതി നല്കിയതിന് പിന്നാലെയാണ് കുട്ടികള്‍ക്കുള്ള കോവാക്‌സിന്‍ മരുന്നിന്റെ അടുത്ത ഘട്ട പരീക്ഷണത്തിനു ഡ്രഗ് കണ്ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. 525 പേരില്‍ പരീക്ഷണം നടത്താന്‍ ആണ് അനുമതി. 2 വയസ്സ് മുതല്‍ 18 വയസ്സ് വരെ ഉള്ളവര്‍ക്കുള്ള കോവാക്‌സിന്റെ മനുഷ്യരിലെ 2 ഉം 3 ഉം ഘട്ട പരീക്ഷണങ്ങള്‍ക്കാണ് അനുമതി.

ഭാരത് ബൈയോടെക് ഐസിഎംആറുമായി ചേര്‍ന്നാണ് കോവാക്‌സിന്‍ നിര്‍മ്മിക്കുന്നത്. പരീക്ഷണത്തിന് അനുമതി ലഭിച്ചതോടെ കുട്ടികള്‍ക്ക് ഉള്ള വാസിക്‌സിന്‍ സെപ്റ്റംബറില്‍ വിതരണത്തിനു എത്തിക്കമെന്നാണ് പ്രതീക്ഷ. അതേസമയം, കോവിഷീല്‍ഡ് രണ്ടാം ഡോസ് സ്വീകരിക്കുന്നതിന്റെ ഇടവേള കൂട്ടണമെന്ന് വിദഗ്ധ സമതി ശുപാര്‍ശ ചെയ്തു.

12 മുതല്‍ 16 ആഴ്ചക്കടയില്‍ എടുത്താല്‍ മതിയെന്നാണ് ശുപാര്‍ശ. നിലവില്‍ രണ്ടാമത്തെ ഡോസ് 6 മുതല്‍ 8 ആഴ്ചക്കകം എടുത്താല്‍ മതിയെന്നായിരുന്നു നിര്‍ദേശം. കൊവിഡ് മുക്തരാവര്‍ക്ക് 6 മാസത്തിന് ശേഷം വാക്‌സിന്‍ എടുത്താല്‍ മതിയാകും. നിലവില്‍ കൊവിഡ് മുക്തരായവര്‍ക്ക് 12 ദിവസത്തിന് ശേഷം വാക്‌സിന്‍ എടുക്കാമെന്നായിരുന്നു മാര്‍ഗരേഖ.

ഗര്‍ഭിണികളായവര്‍ക്ക് ആവശ്യമെങ്കില്‍ വാക്‌സിന്‍ എടുക്കാം. ഇക്കാര്യത്തില്‍ ഗര്‍ഭിണികള്‍ക്ക് തീരുമാനം എടുക്കാം. മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ സ്വീകരിക്കാമെന്ന് നീതി ആയോഗ് അംഗം ഡോ. വികെ പോള്‍ അധ്യക്ഷമായ സമതി ശുപാര്‍ശ ചെയ്യുന്നു. അതേസമയം, കോവാക്‌സിന്റെ മാര്‍ഗ്ഗരേഖയില്‍ മാറ്റമൊന്നുമില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here