കൊവിഡിതര രോഗികള്‍ക്ക് ഡോക്ടറെ ഓണ്‍ലൈനില്‍ കാണുന്നതിന് സംവിധാനമൊരുക്കി കളമശ്ശേരി എംഎല്‍എ പി രാജീവ്

കൊവിഡിതര രോഗികള്‍ക്ക് ഡോക്ടറെ ഓണ്‍ലൈനില്‍ കാണുന്നതിന് സംവിധാനമൊരുക്കി കളമശ്ശേരി എംഎല്‍എ പി രാജീവ്. പദ്ധതിയുടെ ഉദ്ഘാടനം നാളെ ഡോ. ജോസ് ചാക്കോ പെരിയപുറം ഓണ്‍ലൈനായി നിര്‍വഹിക്കും.

കൊവിഡ് ഹെല്പ് ഡെസ്‌ക് വഴി പ്രവര്‍ത്തിക്കുന്ന സംവിധാനത്തില്‍ ഓരോ ദിവസവും ഓരോ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ സേവനമാകും മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുക.

അതേസമയം സംസ്ഥാനത്ത് എറണാകുളം ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രോഗവ്യാപനം തീവ്രമായ കൊച്ചി നഗരസഭാ പരിധിയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 23,000 കടന്നു.

എറണാകുളം ജില്ലയിലെ 20 തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ആയിരത്തിലേറെ പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News