കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമം; ഒരാള്‍ പിടിയില്‍

കാറില്‍ 450 ലിറ്റര്‍ വിദേശ മദ്യം കടത്താന്‍ ശ്രമിച്ച ഒരാള്‍ പിടിയില്‍. കാസര്‍ഗോട്ടെ മഞ്ചേശ്വരത്താണ് മദ്യം കടത്താനന്‍ ശ്രമിച്ചയാളെ എക്‌സൈസ് പിടികൂടിയത്.

സംഭവത്തില്‍ കാര്‍ ഓടിച്ചിരുന്ന നെല്ലിക്കുന്ന സ്വദേശി ഋതേഷിനെ അറസ്റ്റ് ചെയ്തു. കാറിന്റെ ഡ്രൈവിംഗ് സീറ്റിലൊഴികെ ശേഷിക്കുന്ന ഭാഗത്തെല്ലാം മദ്യക്കുപ്പികള്‍ നിറച്ചാണ് കടത്താന്‍ ശ്രമിച്ചത് .

കേരളത്തിലെ മദ്യശാലകള്‍ പൂട്ടിയതിനാല്‍ ഉയര്‍ന്ന വിലയ്ക്ക് വില്‍ക്കാനായി കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടു വന്ന വിദേശമദ്യമാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടിച്ചെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News