വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം; 25 ലക്ഷവും സ്വര്‍ണവും കവര്‍ന്നു

വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്ത് വീട്ടില്‍ മോഷണം. ടക്കുകിഴക്കന്‍ ദില്ലിയിലെ ശിവവിഹാര്‍ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം.

ദില്ലിയില്‍ ഓട്ടോ ഡ്രൈവറായ അരവിന്ദ് കുമാര്‍ പട്‌വയും ഭാര്യയും വാക്‌സിന്‍ സ്വീകരിക്കാന്‍ പോയ സമയത്തായിരുന്നു കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവര്‍ന്നതായി അരവിന്ദ് പൊലീസിനോട് പറഞ്ഞു.

അരവിന്ദിന്റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടില്‍ ഏല്‍പ്പിച്ചശേഷമായിരുന്നു വാക്‌സിനെടുക്കാന്‍ പോയത്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വാക്‌സിന്‍ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോള്‍ വീടിന്റെ വാതിലുകള്‍ കുത്തിത്തുറന്ന നിലയിലായിരുന്നു കാണുകയായിരുന്നു. കൂടാതെ വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ടിരിക്കുകയായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here