ഇന്ത്യയില്‍ നിന്നുള്ള യാത്ര നിയന്ത്രിക്കാന്‍ ഏകോപിത നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍

ഇന്ത്യയില്‍ നിന്ന് താത്ക്കാലിക അടിസ്ഥാനത്തില്‍ വിദേശ രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിനായി ഏകോപിത നടപടി സ്വീകരിക്കണമെന്ന് യൂറോപ്യന്‍ കമ്മിഷന്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു. കൊവിഡിന്റെ ബി.1.617.3 വേരിയന്റിന്റെ വ്യാപനം തടയാനാണ് നീക്കം.

അവശ്യ സാഹചര്യമായാലും ഇന്ത്യയില്‍ നിന്നുള്ള വിദേശ യാത്രകള്‍ കര്‍ശനമായി നിയന്ത്രിക്കുന്നത് പ്രധാനമാണ്. യാത്രക്കാരെ നിരീക്ഷണത്തിലാക്കാനും കൃത്യമായ സംവിധാനങ്ങള്‍ നടപ്പിലാക്കും. കമ്മിഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം മാനുഷിക പരിഗണന അര്‍ഹിക്കുന്ന അടിയന്തര ഘട്ടങ്ങളെ ഇത് ബാധിക്കരുതെന്നും കമ്മിഷന്‍ വ്യക്തമാക്കി.

യൂറോപ്യന്‍ യൂണിയന്‍, ഇതര രാജ്യങ്ങളില്‍ നിന്നുള്ള യാത്രകള്‍ നിയന്ത്രിക്കുന്നതിനായി എമര്‍ജന്‍സി ബ്രേക്ക് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News