‘ചെയ്യുന്നത് വൃത്തികേടാണെന്ന് നിങ്ങള്‍ക്കും അറിയാമല്ലേ?’; സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണത്തില്‍ മോദിക്കെതിരെ പ്രകാശ് രാജ്

നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന സെന്‍ട്രല്‍ വിസ്തയുടെ ചിത്രങ്ങള്‍ എടുക്കുന്നതും വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്ന കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും ആക്ടിവിസ്റ്റുമായ പ്രകാശ് രാജ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരോക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ നിര്‍മാണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്നത്, നിങ്ങള്‍ ചെയ്യുന്നത് വൃത്തികേടാണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് എന്ന് പ്രകാശ് രാജ് തന്റെ ട്വീറ്റില്‍ പറയുന്നു.

സെന്‍ട്രല്‍ വിസ്തയെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകയെ തടയുന്ന ദ ക്വിന്റിന്റെ വീഡിയോ റിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here