യാത്രക്കാരുടെ കുറവ്; കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി

കൊവിഡ് വ്യാപനം കാരണമുള്ള യാത്രക്കാരുടെ കുറവ് മൂലം റെയില്‍വേ കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കി. കൊച്ചുവേളി – മൈസൂര്‍ എക്‌സ്പ്രസ് , കൊച്ചുവേളി നിലമ്പൂര്‍ രാജ്യറാണി , അമൃത എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്. ഈ മാസം 15 മുതല്‍ 31 വരെയാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

അതേസമയം നേരത്തെ ദീര്‍ഘദൂര സര്‍വീസ് ഉള്‍പ്പെടെ കേരളത്തിലൂടെ ഓടുന്ന 44 ട്രെയിനുകള്‍ കൂടി റദ്ദാക്കിയിരുന്നു. ഈ മാസം അവസാനം വരെയായിരുന്നു താല്‍ക്കാലിക റദ്ദാക്കല്‍. പരശുറാം, മലബാര്‍, മാവേലി, അമൃത എന്നിങ്ങനെ വിരലിലെണ്ണാവുന്ന പ്രതിദിന ട്രെയിനുകള്‍ മാത്രമാണിപ്പോള്‍ സര്‍വീസ് നടത്തുന്നത്.

തിരുവനന്തപുരത്തു നിന്നും ചെന്നൈയിലേക്കുള്ള രണ്ടു സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകള്‍, മംഗലാപുരം-ചെന്നൈ, എറണാകുളം-ലോകമാന്യതിലക്, കൊച്ചുവേളി-പോര്‍ബന്തര്‍, കൊച്ചുവേളി-ഇന്‍ഡോര്‍, വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം-ഷൊര്‍ണൂര്‍, എറണാകുളം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം, കണ്ണൂര്‍-ഷൊര്‍ണൂര്‍ തുടങ്ങിയ മെമു സര്‍വീസുകളും നിര്‍ത്തിവെച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here