ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു

ബീഹാറിൽ നദിയിലൂടെ വീണ്ടും മൃതദേഹങ്ങൾ ഒഴുകിയെത്തുന്നു. ഒരു കുട്ടിയുടെതുൾപ്പടെ നിരവധി മൃതദേഹങ്ങൾ ഗംഗയിലൂടെ ഒഴുകിവന്നതായാണ് കണ്ടെത്തിയത്. ബീഹാറിലെ പാട്നയിലാണ് മൃതദേഹങ്ങൾ പുതുതായി കണ്ടെത്തിയത്.

സംഭവത്തിൽ ജില്ലാ മജിസ്‌ട്രേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് . ബീഹാറിൽ ഗംഗ തീരത്ത് രാത്രികാല പൊലിസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഗംഗയിലൂടെ ബീഹാറിൽ 71 മൃതദേഹങ്ങളും, യുപിയിൽ 30 ഓളം മൃതദേഹങ്ങളുമാണ് ഒഴുകിയെത്തിയത്.

ഇതിനു പിന്നാലെ യുപിയിൽ മൃതദേഹങ്ങൾ മണലിൽ സംസ്കരിച്ച രീതിയിൽ ലഭിക്കുകയും ചെയ്തിരുന്നു . ഈ മൃതദേഹങ്ങൾ കൊവിഡ് രോഗികളുടേതാണെന്ന സംശയത്തിൽ പ്രദേശ വാസികൾ ആശങ്ക അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here