അമ്മയെ മകള്‍ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി; കാരണമറിഞ്ഞ് ഞെട്ടലോടെ നാട്ടുകാര്‍

മകള്‍ അമ്മയെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തി. പ്രണയബന്ധത്തെ എതിര്‍ത്തതിനാണ് മകള്‍ ക്രൂര കൃത്യം ചെയ്തത്. ആന്ധ്രാപ്രദേശിലെ സവരവള്ളി ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സംഭവദിവസം 22കാരിയായ രൂപശ്രീയും കാമുകന്‍ വരുണും ചേര്‍ന്ന് അമ്മ ലക്ഷ്മിയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് അമ്മ മരിച്ചെന്ന് കരുതി നാട്ടുകാരെ വിവരം അറിയിക്കുകയും ചെയ്തു.

എന്നാല്‍ വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ പരിശോധിച്ചപ്പോള്‍ ലക്ഷ്മിക്ക് ജീവനുണ്ട് എന്ന് തിരിച്ചറിയുകയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു.

പക്ഷേ ആശുപത്രിയിലെത്തിയപ്പോഴേക്കും ലക്ഷ്മി മരണപ്പെടുകയായിരുന്നു. സംഭവത്തില്‍ പ്രതികളായ മകള്‍ക്കും കാമുകനുമെതിരെ പൊലീസ് കേസെടുത്തു.

ലക്ഷ്മിയുടെ മരണത്തില്‍ ദുരൂഹത തോന്നിയ പൊലീസ് വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഇരുവരും ചേര്‍ന്ന് ലക്ഷ്മിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തിയത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here