ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയണം; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് അനുപം ഖേര്‍

കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മോദി സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചു വന്നിരുന്ന നടന്‍ അനുപം ഖേര്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരിന് കൂരുതരമായ വീഴ്ച പറ്റിയെന്നും അനുപം പറഞ്ഞു.

ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്. ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരിന് സാഹചര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ അറിയണം.

സമൂഹത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന വിമര്‍ശനങ്ങള്‍ പ്രസക്തിയുള്ളതാണ്. പ്രതിച്ഛായ കെട്ടിപ്പെടുക്കുന്നതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ജീവിതത്തിലുണ്ടെന്ന് സര്‍ക്കാര്‍ തിരിച്ചറിയണമെന്നും അനുപം ഖേര്‍ പറഞ്ഞു.

കോവിഡ് ബാധിച്ചവരുടെ കുടുംബാംഗങ്ങള്‍ ഹോസ്പിറ്റല്‍ ബെഡിനുവേണ്ടി യാചിക്കുന്ന കാഴ്ച ഹൃദയഭേദകമാണ്. നദികളില്‍ മനുഷ്യരുടെ മൃതദേഹം ഒഴുകുന്ന കാഴ്ചകള്‍ മനുഷ്യത്വരഹിതമായ വ്യക്തിയെ മാത്രമേ ബാധിക്കാതിരിക്കുകയുള്ളൂ എന്നും അദ്ദേഹം അഭിമുഖത്തില്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News