കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് അടിയന്തിര സഹായങ്ങള്‍ നല്‍കുന്നതിനായി ബാലുശ്ശേരി എം.എല്‍.എ. ഓഫീസില്‍ കൊവിഡ് കെയര്‍ സെന്റര്‍ തുറന്നു.
ആശുപത്രി, ലാബ് തുടങ്ങിയവയിലേക്ക് പോകാന്‍ വാഹനസൗകര്യം, സഹായത്തിന് വളണ്ടിയര്‍മാര്‍, മരുന്ന്, ആഹാരസാധനങ്ങള്‍, വീടുകളുടെ അണു നശീകരണം, പള്‍സ് ഓക്‌സിമീറ്റര്‍, കോവിഡ് രോഗി മരണപ്പെട്ടാല്‍ ഭൗതിക ശരീരം സംസ്‌കരിക്കല്‍ തുടങ്ങിയ എല്ലാ അടിയന്തിര ആവശ്യങ്ങള്‍ക്കും കൊവിഡ് കെയര്‍ സെന്ററില്‍ സേവനം ലഭ്യമാണ്.
നിയുക്ത എം.എല്‍. എ അഡ്വ. കെ.എം സച്ചിന്‍ദേവിന്റെ നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും വിവിധ സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ചു കൊണ്ടാണ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ADVERTISEMENT
ഫോണ്‍ നമ്പറുകള്‍: 04962961810, 9846435993, 9846594098, 9947146296
Get real time update about this post categories directly on your device, subscribe now.