കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം

കൊടുങ്ങല്ലൂര്‍ താലൂക്കിന്റെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷം. എറിയാട്, എടവിലങ്ങ് പഞ്ചായത്തിന്റെ തീരപ്രദേശത്താണ് കടല്‍ക്ഷോഭം രൂക്ഷമായിട്ടുള്ളത്. എടവിലങ്  കടപ്പുറത്ത് കടല്‍വെള്ളം കരയിലേക്ക് കയറി മുപ്പതോളം വീടുകള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

ഈ ഭാഗങ്ങളില്‍ വാര്‍ഡ് മെമ്പറും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് വെള്ളം ഒഴുക്കി വിടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണ്. എറിയാട് പഞ്ചായത്തില്‍ ചന്ത പടിഞ്ഞാറ് ഭാഗം, ലൈറ്റ് ഹൗസ്, പുതിയ റോഡ് എന്നിവിടങ്ങളിലും കടല്‍ക്ഷോഭം രൂക്ഷമാണ്.

കടലേറ്റം തടയാനായി നിര്‍മ്മിച്ച ജിയോ ഭാഗിന് മുകളിലൂടെയാണ് വെള്ളം കരയിലേക്ക് കയറുന്നത്. ഈ ഭാഗങ്ങളില്‍ ജെ.സി.ബി ഉപയോഗിച്ച് മണല്‍ചാക്ക് നിരത്തി വെള്ളത്തിനെ തടഞ്ഞു നിര്‍ത്താനുള്ള പണികള്‍ ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News