ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും

ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും.  നാളെ രാത്രി ടെൽ അവീവിൽ നിന്ന് പ്രത്യേക വിമാനത്തിൽ ദില്ലിയിൽ എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ഇന്നലെ രാത്രിയോടെ  സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യൻ എംബസി ഏറ്റുവാങ്ങിയിരുന്നു.  നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരുന്നുവെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്.

അതേ സമയം നിലവിൽ അക്രമം തുടരുന്ന സാഹചര്യമാണ് ഇസ്രായേലിൽ നിലനിൽക്കുന്നത്.  അതിനാൽ തന്നെ  ടെൽ അവീവ് വിമാനത്താവളത്തിൻറെ പ്രവർത്തനം തടസപ്പെട്ടാൽ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകിയേക്കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News