ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനെതിരെ കരിങ്കൊടി പ്രതിഷേധം

ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കാറിനെതിരെ കരിങ്കൊടി പ്രതിഷേധം. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ അക്രമം നടന്ന കൂച് ബിഹാര്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് പ്രതിഷേധം അരങ്ങേറിയത്.

ജഗദീപ് ധന്‍കാറിന്റെ വാഹനം ഒരു കൂട്ടം ആളുകള്‍ തടയുകയും ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. മമത സര്‍ക്കാരുമായി പരസ്യ പോര് തുടങ്ങിയതിന് പിന്നാലെയായിരുന്നു ഗവര്‍ണര്‍ അക്രമങ്ങള്‍ നടന്ന സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കാന്‍ എത്തിയത്.

അതേ സമയം അക്രമങ്ങളെ തുടര്‍ന്ന് അസമിലേക്ക് കുടിയേറിയ ആളുകളെ കാണാന്‍ ഗവര്‍ണര്‍ നാളെ അസമില്‍ എത്തും. ശ്രീറാംപൂരിലെയും, രാന്‍പഗ്ലിയിലെയും ക്യാംപുകളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുക..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News