സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം: നിരവധി വീടുകളില്‍ വെള്ളം കയറി

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ കടല്‍ക്ഷോഭം. മലപ്പുറം വെളിയങ്കോടും ആലപ്പുഴയിലും കോഴിക്കോട് തോപ്പയിലുമാണ് ശക്തമായ കടലാക്രമണമുണ്ടായത്. തൃശൂർ കൊടുങ്ങല്ലൂരിൽ വെള്ളം കയറിയതിനെ തുടർന്ന് 30 വീടുകൾ അപകട ഭീഷണിയിലായി. ആലപ്പുഴയിൽ ആറാട്ടുപുഴ, വലിയഴീക്കൽ മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.

തീരത്തുള്ള പല വീടുകളും അപകടാവസ്ഥയിലായി.തീരദേശ റോഡ് തകര്‍ന്നു. കടൽ ക്ഷോഭം തുടരുകയാണെങ്കില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കാന്‍ റവന്യൂ അധികൃതര്‍ക്ക് ആലപ്പുഴ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. മലപ്പുറം വെളിയങ്കോട് കടൽഭിത്തി തകർന്ന് നിരവധി വീടുകളിൽ വെള്ളം കയറി. മഴ തുടര്‍ന്നാല്‍ കൂടുതല്‍ വീടുകളിലേക്ക് വെള്ളം കയറാന്‍ സാധ്യതയുണ്ട്. കോഴിക്കോട് തോപ്പയിൽ മേഖലയില്‍ ഉച്ചയോടെ വീടുകളില്‍ വെള്ളം കയറി. വൈകിട്ടോടെയാണ് വെള്ളമിറങ്ങിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News