സൗമ്യ സന്തോഷിന്റെ മരണത്തിൽ ദു:ഖം രേഖപ്പെടുത്തി എം എ ബേബി

ഇസ്രായേലിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശി സൗമ്യ സന്തോഷിന്റെ കുടുംബത്തെയും ബന്ധുമിത്രാദികളെയും തന്റെ ദുഃഖം അറിയിക്കുന്നു . നമ്മുടെ നാട്ടിൽ നിന്ന് വിദേശത്ത് പോയി നഴ്സ് ആയി വേല ചെയ്തിരുന്ന ഒരു തൊഴിലാളിയാണ് അന്താരാഷ്ട്ര നഴ്സസ് ദിനത്തിൽ കൊല്ലപ്പെട്ടത്. ഉപജീവനത്തിനായി സംഘർഷപ്രദേശങ്ങളിൽ പോയി തൊഴിലെടുക്കേണ്ടി വരുന്ന ഇന്ത്യാക്കാരുടെ സുരക്ഷിതത്വത്തിനായുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണം.

ഇത്തരം ദൗർഭാഗ്യകരമായ സംഭവങ്ങളെ കേരളത്തിൽ വർഗീയ വിഭജനത്തിന് ഉപയോഗിക്കുന്ന ആർഎസ്എസ് സംഘടനകളുടെ വാദങ്ങൾ ജനങ്ങൾ തള്ളിക്കളയണം. പലസ്തീനെ കയ്യേറി വച്ചിരിക്കുന്ന സയണിസ്റ്റുകളാണ് ഈ മേഖലയിലെ സംഘർഷത്തിന് കാരണം. നമ്മുടെ നാട്ടിലെ ആർഎസ്എസുകാരെപ്പോലെ മതതീവ്രവാദം രാഷ്ട്രീയത്തിൽ പ്രയോഗിക്കുന്ന ഒരു കൂട്ടം ഭീകരരാണിവർ. സയണിസ്റ്റുകളുടെ എല്ലാ ആക്രമണങ്ങളെയും എല്ലാ ജനാധിപത്യ വാദികളും തള്ളിക്കളയണമെന്ന് എം എ ബേബി ഫെയ്സ്ബുക്കിൽ കുറിച്ചു .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News