കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ

കൊവിഡ് ബാധിതര്‍ക്കും, ലോക്ഡൗണ്‍ മൂലം വീട്ടില്‍ അകപ്പെട്ടവര്‍ക്കും ഭക്ഷണം എത്തിക്കാന്‍ ഡിവൈഎഫ്‌ഐ. തിരുവനന്തപുരം നഗരത്തില്‍ ആണ് ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ മൂന്ന് നേരം ഭക്ഷണം എത്തിച്ച് നല്‍കുക.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ഫോണില്‍ വിളിച്ചാല്‍ ഭക്ഷണം എത്തിച്ച് നല്‍കും. പഠനം, ജോലി എന്നീ ആവശ്യങ്ങള്‍ക്കായി അന്യദേശങ്ങളില്‍ നിന്ന് വന്ന് തലസ്ഥാനത്ത് താമസിക്കുന്നവര്‍ ഏറെയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് കടകള്‍ അടച്ചതോടെ നിരവധി ആളുകള്‍ ആണ് ബുദ്ധിമുട്ടിലായത്. ഇവരില്‍ സിംഹഭാഗവും യുവതി യുവാക്കളാണ് . ഇത് തിരിച്ചറിഞ്ഞാണ് ഡിവൈഎഫ്‌ഐ ഇത്തരം ആളുകള്‍ക്ക് ഭക്ഷണം എത്തിച്ച് നല്‍കാന്‍ സാമൂഹ്യ അടുക്കള സജ്ജീകരിച്ചിരിക്കുന്നത്.

കൊവിഡ് മൂലം വീടുകളില്‍ ക്വാറന്റെയിന്‍ ഇരിക്കുന്നവര്‍ക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഭക്ഷണം എത്തിക്കും. നഗരത്തിലെ ആയിരക്കണക്കിന് ആളുകള്‍ക്ക് സഹായകരമാണ് ഈ തീരുമാനം. ഭക്ഷണത്തിനായ് കാലെകൂട്ടി വിളിച്ചു പറയണം. 9497639607,9895470560,7356819312,+8075072762,7907485821 എന്നീ നമ്പരുകളില്‍ ഭക്ഷണത്തിനായി വിളിക്കാം.

സാമൂഹിക അടുക്കളയുടെ ഉത്ഘാടനം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം നിര്‍വഹിച്ചു, സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി പ്രമോഷ്, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.സി വിക്രമന്‍,ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് വി വിനീത്, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ് ഷാഹിന്‍,ബ്ലോക്ക് പ്രസിഡന്റ് വേണു ചന്ദ്രന്‍ എന്നീവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here