വാക്‌സിന്‍ ക്ഷാമം പരിഹരിക്കാന്‍ നടപടികള്‍ കൈക്കൊള്ളാത്ത കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധം രൂക്ഷം

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ക്ഷാമം കൊടുമ്പിരികൊള്ളുമ്പോഴും ഇത് പരിഹരിക്കാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊള്ളാത്തത് അന്താരാഷ്ട്ര തലത്തില്‍ തന്നെ ചര്‍ച്ചയാവുകയാണ്. വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്ന യുഎഇ പോലുള്ള രാഷ്ട്രങ്ങള്‍ ഇന്ത്യക്ക് എല്ലാ സഹായവും നല്കാന്‍ സന്നദ്ധമാണെങ്കിലും അത് ഫലപ്രദമായി ഉപയോഗിക്കാന്‍ പോലും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ല.

കൊവിഡ് വാക്‌സിന്‍ ഫലപ്രദമായി വിതരണം ചെയ്യുന്നതില്‍ ലോകത്ത് രണ്ടാം സ്ഥാനം യു എ ഇ ക്കാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികള്‍ ഉള്‍പ്പടെ യുഎഇയിലെ ജനസംഖ്യ ഒരു കോടിക്ക് താഴെയാണ്. ഇതിനകം തന്നെ ഒരു കോടി പതിനഞ്ചു ലക്ഷത്തോളം ഡോസ് വാക്‌സിന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് തീര്‍ത്തും സൗജന്യമായി നല്‍കിയിട്ടുണ്ട് . ചൈനയുമായുള്ള സഹകരണത്തോടെ നല്‍കുന്ന സിനോഫാം വാക്‌സിനാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇപ്പോള്‍ യുഎഇ സ്വന്തമായും വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ആരംഭിച്ചിട്ടുണ്ട് .

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

രണ്ടോ മൂന്നോ മാസത്തിനകം രാജ്യത്തെ മുഴുവന്‍ ആളുകള്‍ക്കും വാക്‌സിന്‍ നല്കാന്‍ യു എ ഇ ക്ക് കഴിയും.മറ്റ് രാജ്യങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതും യുഎഇ പ്രധാനമായി കാണുന്നു. യു എ ഇ യുമായി പല നിലക്കും ദൃഡമായ ബന്ധം കാത്ത് സൂക്ഷിക്കുന്ന ഇന്ത്യക്ക് ഇത് ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയ ഗുണമാകുമെന്ന് മിഡില്‍ ഈസ്റ്റിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയല്‍ ഡയറക്ടറുമായ ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ പറഞ്ഞു.

ലോകത്തെ ഇരുനൂറോളം രാജ്യത്തെ പൌരന്മാര്‍ പരീക്ഷണങ്ങളില്‍ സ്വയമേവ പങ്കാളികളായി വിജയിച്ച സിനോഫാം ഉള്‍പ്പെടെ അഞ്ചു തരം വാക്‌സിനുകളാണ് യു എ ഇ വിതരണം ചെയ്യുന്നത് . എന്നാല്‍ ചൈനീസ് സഹകരണത്തോടെ യു എ ഇ വിതരണം ചെയ്യുന്ന സിനോഫാം വാക്‌സിന് ഇന്ത്യ അനുമതി നല്‍കിയിട്ടില്ല.

ഇന്ത്യയുമായി അടുത്ത ബന്ധം കാത്ത് സൂക്ഷിക്കുന്ന യു എ ഇ നേരത്തെ പല ദുരിത കാലങ്ങളിലും കേരളത്തിനും ഇന്ത്യക്കും തുണയായിട്ടുണ്ട്. കോവിഡ് മഹാമാരിയെ വിജയകരമായി പ്രതിരോധിക്കുന്ന യു എ ഇ യുടെ സഹായം ഇന്ത്യ തേടാന്‍ വിസമ്മതിക്കുന്നത് എന്ത് കൊണ്ടാണെന്ന് മാത്രം വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News