മുന്‍ ഡപ്യൂട്ടി സ്പീക്കറും, മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവുമായ, കെ എം ഹംസക്കുഞ്ഞിന്റെ നിര്യാണത്തില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് അനുശോചിച്ചു. സാധാരണക്കാരന്റെ നേതാവായിരുന്നു കെ എം ഹംസക്കുഞ്ഞെന്നും സ്പീക്കര്‍ അനുസ്മരിച്ചു.
ഏഴാം നിയമസഭയിലെ ഡെപ്യൂട്ടി സ്പീക്കറായിരുന്ന ഹംസക്കുഞ്ഞ് കൊച്ചി മുന്‍ മേയറുമായിരുന്നു. മട്ടാഞ്ചേരിയെ പ്രതിനിധീകരിച്ചാണ് ഇദ്ദേഹം നിയമസഭയിലെത്തിയത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് എസ്ആര്‍എം റോഡിലെ വസതിയില്‍ വ്യാഴാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അന്ത്യം. സംസ്കാരം വെള്ളിയാഴ്ച തോട്ടത്തുംപടി പള്ളിയില്‍.
തൊഴിലാളി യൂണിയനുകളിലൂടെ പൊതുപ്രവര്‍ത്തനം തുടങ്ങിയ ഹംസക്കുഞ്ഞ് കൊച്ചി മുനിസിപ്പാലിറ്റിയിലേക്കും കോര്‍പ്പറേഷനുകളിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. നബീസയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here