ശനിയാഴ്ച അഞ്ച് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ട സാഹചര്യത്തില്‍ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥാ വകുപ്പ് ശനിയാഴ്ച റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ശനിയാഴ്ച ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് നാലു ക്യാമ്പുകളിലായി 87 പേരെ മാറ്റി പാര്‍പ്പിച്ചതായി ലാന്റ് റവന്യു കമ്മീഷണറേറ്റ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ക്യാമ്പുകള്‍ ആരംഭിച്ചത്. തിരുവനന്തപുരത്ത് 51 പേരെ ക്യാമ്പിലേക്ക് മാറ്റി. കൊല്ലത്ത് 24ഉം ഇടുക്കിയില്‍ നാലും എറണാകുളത്ത് എട്ടും പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. സംസ്ഥാനത്ത് 3071 കെട്ടിടങ്ങള്‍ ക്യാമ്പുകളാക്കുന്നതിന് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ 4,23,080 പേരെ താമസിപ്പിക്കാന്‍ കഴിയും.

കോഴിക്കോട് കസബയില്‍ തൊപ്പയില്‍ ബീച്ചില്‍ കടല്‍ക്ഷോഭത്തെ തുടര്‍ന്ന് 25 വീടുകളില്‍ വെള്ളം കയറി. ഇവിടെ കഴിഞ്ഞിരുന്നവര്‍ ബന്ധുവീടുകളിലേക്ക് മാറി.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here