തന്റെ ആരാധകരെ കണ്ടെത്തി നന്ദി അറിയിച്ച് സണ്ണി ലിയോണ്‍

നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് സണ്ണി ലിയോണ്‍. കേരളത്തിലും അനേകം ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ തന്നെ അത്ഭുതപ്പെടുത്തിയ കേരളത്തിലെ ആരാധകരെ കുറിച്ച്‌ സണ്ണി പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. സണ്ണിയെ അവിചാരിതമായി കണ്ടതും ആര്‍പ്പു വിളിക്കുന്ന നാലു മലയാളി ചെറുപ്പക്കാരുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് സണ്ണിയുടെ കുറിപ്പ്.

ഈ ചിത്രം പോസ്റ്റ് ചെയ്ത് ഇവര്‍ ആരെല്ലാമാണെന്നു കണ്ടെത്താന്‍ വേണ്ടിയാണ് സണ്ണി ലിയോണ്‍ ശ്രമിച്ചത്. ഇപ്പോളിതാ ആ ആരാധകരെ സണ്ണി തന്നെ കണ്ടെത്തിയിരിക്കുകയാണ്.

ലീന്‍ വിനോദ്, സിജിന്‍, സ്റ്റെവിന്‍, സച്ചു എന്നിവരാണ് ഈ ചിത്രത്തിലുള്ളത്. ഇവര്‍ക്ക് സണ്ണി ലിയോണ്‍ നന്ദി അറിയിക്കുന്നുമുണ്ട്.

തന്നോട് ഇത്രയും ആരാധനയുള്ള അവര്‍ സുരക്ഷിതരായിരിക്കട്ടെ എന്നും ഇപ്പോള്‍ അവര്‍ മാസ്ക് ധരിക്കുമായിരിക്കുമെന്നുമാണ് സണ്ണി മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News