തിരുവനന്തപുരം ജില്ലയില്‍ പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടര്‍

തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നതിനായി പുതുതായി മൂന്നു ഡി.സി.സികളും രണ്ട് സി.എഫ്.എല്‍.റ്റി.സികളും ഏറ്റെടുത്തതായി ജില്ലാ കളക്ടര് ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു.

ചിറയിന്‍കീഴ്, നെടുമങ്ങാട്, തിരുവനന്തപുരം താലൂക്കുകളിലായി ഓരോ ഡി.സി.സികള്‍ വീതമാണ് ഏറ്റെടുത്തത്. ഇവിടെ 300 പേര്‍ക്കുള്ള കിടക്ക സൗകര്യമുണ്ടാക്കും.

തിരുവനന്തപുരം താലൂക്കില്‍ ആരംഭിച്ച രണ്ട് സി.എഫ്.എല്‍.റ്റി.സികളില്‍ 250 പേര്‍ക്കുള്ള കിടക്ക സൗകര്യമാണുള്ളത്. ഇവിടങ്ങളില്‍ ആവശ്യമുള്ള ജീവനക്കാരെയും ആംബുലന്‍സ്് അടക്കമുള്ള സൗകര്യങ്ങളും എത്രയും വേഗം സജ്ജമാക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News