ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം: ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

ഇസ്രയേല്‍ – പലസ്തീന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലുള്ള ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി ഇന്ത്യന്‍ എംബസി. ജാഗ്രത പാലിക്കുന്നതിനോടൊപ്പം പ്രാദേശിക ഭരണകൂടങ്ങള്‍ നല്‍കുന്ന സുരക്ഷ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക, സുരക്ഷാമുറികള്‍ക്ക് സമീപം തന്നെ ചിലവഴിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്, ഇസ്രായേലി ഹോം ഫ്രണ്ട് കമാന്‍ഡ് വെബ്‌സൈറ്റോ അവരുടെ തയ്യാറെടുപ്പ് ബ്രോഷറോ കാണുക.

അടിയന്തിര സാഹചര്യങ്ങളില്‍, +972549444120 എന്ന നമ്പറില്‍ ബന്ധപ്പെടുക, അല്ലെങ്കില്‍ cons1.telaviv@mea.gov.in ല്‍ ഒരു സന്ദേശം അയയ്ക്കുകയോ ചെയ്യുക. കൂടുതല്‍ മാര്‍ഗനിര്‍ദേശങ്ങള്‍ എംബസി ഉദ്യോഗസ്ഥര്‍ നല്‍കുമെന്നും അറിയിപ്പുണ്ട്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News