ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും, മരണസംഖ്യ 100 കവിഞ്ഞു

ഇസ്രയേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെടെ 109 പേര്‍. ഗാസയിലേക്ക് തുടരുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരണനിരക്ക് ഗണ്യമായി ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാല് ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ 580ലധികം പലസ്തീനുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരമാര്‍ഗം ആക്രമണം തുടങ്ങാന്‍ ഇസ്രായേല്‍ സന്നാഹങ്ങള്‍ ഒരുക്കി കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രയേല്‍ ടാങ്കറുകള്‍ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന.

ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രരല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ബോംബിംഗ് തുടങ്ങുന്നത്. റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ ഇസ്രയേല്‍ സൈനിക ഇടപെടലിന് പിന്നാലെയായിരുന്നു ഹമാസ് ആക്രമണം. യുദ്ധസമാന സാഹചര്യമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. പലസ്തീന്‍ ജനതയെ ഇസ്രയേല്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നാണ് ഇസ്രയേല്‍ നിലപാട്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഏഴ് പേര്‍ ഹമാസ് ആക്രമണത്തില്‍ ഇസ്ര ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇതുവരെ കൊല്ലപ്പെട്ടത് 11 കുട്ടികളും 28 സ്ത്രീകളും ഉള്‍പ്പെ 109 പേര്‍. ഗാസയിലേക്ക് തുടരുന്ന വ്യോമാക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ മരണനിരക്ക് ഗണ്യമായി ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. നാല് ദിവസമായി തുടരുന്ന വ്യോമാക്രമണത്തില്‍ 580ലധികം പാലസ്തീനുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കരമാര്‍ഗം ആക്രമണം തുടങ്ങാന്‍ ഇസ്രായേല്‍ സന്നാഹങ്ങള്‍ ഒരുക്കി കഴിഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇസ്രായേല്‍ ടാങ്കറുകള്‍ പ്രവേശിച്ചിട്ടില്ലെന്നാണ് സൂചന.

ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേല്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ബോംബിംഗ് തുടങ്ങുന്നത്. റമദാനില്‍ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ ഇസ്രായേല്‍ സൈനിക ഇടപെടലിന് പിന്നാലെയായിരുന്നു ഹമാസ് ആക്രമണം. യുദ്ധസമാന സാഹചര്യമാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ നിലനില്‍ക്കുന്നത്. പാലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. പുതിയ സാഹചര്യത്തില്‍ വെടിനിര്‍ത്തലിന് തയ്യാറല്ലെന്നാണ് ഇസ്രായേല്‍ നിലപാട്.

ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് ഏഴ് പേര്‍ ഹമാസ് ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഞ്ച് ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. ഇസ്രയേല്‍ സേന പുറത്തുവിട്ട കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇസ്രയേലിലേക്ക് വ്യോമാക്രമണം തുടരുന്ന ഹമാസ് വലിയ വില നല്‍കേണ്ടി വരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്നലെ പ്രതികരിച്ചു. പൂര്‍ണ ശക്തിയില്‍ തിരിച്ചടിക്കുമെന്നും എല്ലാ ഇസ്രയേല്‍ ജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News