പത്തനംതിട്ടയില്‍ മഴ ശക്തം ; ദുരന്തനിവാരണ സേന എത്തി

റെഡ് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും ജാഗ്രതാ നിര്‍ദേശത്തിന്റെ ആദ്യ ദിനത്തില്‍ പത്തനംതിട്ടയില്‍ പരക്കെ ശക്തമായ മഴ. ഡാമുകളിലെ ജലനിരപ്പ് പരമാവധി സംഭരണണ ശേഷിയുടെ താഴെയെന്ന് ഡാം സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകള്‍. ദുരന്തനിവാരണ സേനയുടെ 20 അംഗ ടീം ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നു.

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന മൂന്ന് ജില്ലകളിലൊന്നായ പത്തനംതിട്ടയില്‍ പരക്കെ മഴ ലഭിച്ചു. മലയോര മേഖലയിലും വനത്തിനുള്ളിലും മഴയുടെ അളവില്‍ ഗണ്യമായ വര്‍ധനവ് റിപ്പോര്‍ട്ടു ചെയ്തു. ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കേ മണിക്കൂറുകള്‍ പിന്നിടുന്ന ഘട്ടത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. നിലവില്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായി 540 ക്യാമ്പുകള്‍ ജില്ലാ ഭരണകൂടം സജ്ജമാക്കി കഴിഞ്ഞു.

ആരക്കോണത്തു നിന്നുള്ള നാലാം ബറ്റാലിയനിലെ 20 അംഗ ദുരന്ത നിവാരണ സേന ജില്ലയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. മഴ കനക്കുന്ന സാഹചര്യത്തില്‍ വെള്ളം ഉയരാന്‍ സാധ്യത മുന്‍കൂട്ടിയുള്ള സ്ഥലങ്ങളില്‍ ദുരന്ത നിവാരണ സേനാംഗങ്ങളെ വിന്യസിക്കാനാണ് നീക്കം. പമ്പ, കക്കി, മൂഴിയാര്‍, മണിയാര്‍ ഡാമുകളുടെ ജല നിരപ്പ് പരമാവധി സംഭരണ ശേഷിയില്‍ താഴെ നില നില്‍ക്കുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യവുമില്ല.

ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ തയ്യാറാറാണെന്ന് ദുരന്തനിവാരണ സേനാ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയുന്നവരെ മാറ്റി പാര്‍പ്പിക്കാന്‍ പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ട്. തദേശ, താലൂക്ക് തല സെന്ററുകള്‍ക്കാണ് ഇതിന്റെ ചുമതല. വിവിധ സെന്ററുകള്‍ കേന്ദ്രീകരിച്ച് 24 മണിക്കുര്‍ സേവനം ലദ്യമാകുന്ന കണ്‍ട്രോള്‍ റൂമുകളും ജില്ലാ ആസ്ഥാനത്ത് പ്രവര്‍ത്തനം തുടങ്ങി.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News