കൊറോണ വൈറസിനും നമ്മളെപ്പോലെ ജീവിക്കാന്‍ അവകാശമില്ലേയെന്ന വിചിത്ര വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി

കൊറോണ വൈറസിന് മനുഷ്യനെപ്പോലെ ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന വാദവുമായി ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ത്രിവേന്ദ്ര സിംഗ് റാവത്ത്. ഒരു സ്വകാര്യ ന്യൂസ് ചാനലിലെ പരിപാടിയിലാണ് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുടെ പ്രസ്താവന. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ട്രോളുകളും പ്രചരിക്കുന്നുണ്ട്.

‘ഒരു തത്ത്വചിന്താപരമായ കോണില്‍ നോക്കിയാല്‍, കൊറോണ വൈറസും ഒരു ജീവനുള്ള വസ്തുവാണ്. അതിനാല്‍ തന്നെ അവയ്ക്കും നമ്മെപ്പോലെ ജീവിക്കാനുള്ള അവകാശമുണ്ട്. നമ്മള്‍ മനുഷ്യര്‍ കരുതുന്നു നാമാണ് കൂടുതല്‍ ബുദ്ധിശാലികള്‍ എന്നും, ബാക്കിയുള്ളവയെ നശിപ്പിക്കണമെന്നും. അതിനാല്‍ തന്നെ അവ എപ്പോഴും ജനിതകമായി മാറിക്കൊണ്ടിരിക്കുന്നു – ത്രിവേന്ദ്ര സിംഗ് റാവത്ത് പറയുന്നു.

മനുഷ്യന്‍ ആ വൈറസില്‍ നിന്നും മാറി സുരക്ഷിതരായി ഇരിക്കുകയാണ് വേണ്ടതെന്നും ത്രിവേന്ദ്ര സിംഗ് റാവത്ത് സൂചിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഇദ്ദേഹത്തിനെതിരെ വ്യാപകമായി സോഷ്യല്‍ മീഡിയ ട്രോളുകള്‍ ഉടലെടുത്തത്. ഒരു ട്വിറ്റര്‍ ഉപയോക്താവ് കുറിച്ചത് ‘ഈ വൈറസിന് സെന്‍ട്രല്‍ വിസ്തയില്‍ ഒരു അഭയം നല്‍കാമോ’ എന്നാണ്. സയന്റിഫിക് ടെംപര്‍ തീരെയില്ലാത്ത ഭരണാധികാരികളാണ് വൈറസിനേക്കാള്‍ രാജ്യത്തിനു അപകടകരമെന്നും ട്രോളുകളുണ്ട്

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News