ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം

ചാര്‍ജ് ചെയ്യാനിട്ട മൊബൈല്‍ ഉപയോഗിച്ച് ഗെയിം കളിച്ച 54 കാരിക്ക് ദാരുണാന്ത്യം. യോയെന്‍ സായേന്‍പ്രസാര്‍ട്ട് എന്ന സ്ത്രീയാണ് ഫോണില്‍ നിന്നും ഷോക്കേറ്റ് മരണപ്പെട്ടത്.

വടക്ക് കിഴക്കന്‍ തായ്‌ലാന്റിലെ ഉഡോണ്‍ തായ് പ്രവിശ്യയിലാണ് മെയ് 6ന് സംഭവമുണ്ടായതായി പദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഭര്‍ത്താവ് തന്നെയാണ് ഇവരുടെ കിടക്കയില്‍ ഇവര്‍ മരിച്ചുകിടക്കുന്നത് കണ്ടെത്തിയത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് ഭര്‍ത്താവ് വന്ന് ശരീരം കണ്ടെത്തുന്നതിന് നാലു മണിക്കൂര്‍ മുന്‍പ് മരണം നടന്നുവെന്നാണ് പറയുന്നത്. ഷോക്കേറ്റ സ്ത്രീയുടെ കൈയില്‍ പൊള്ളലേറ്റ പാടുകളുണ്ട്.

പലപ്പോഴും വൈകുന്നേരം ഇവര്‍ കിടക്കയില്‍ കിടന്ന് ഒരു ഓണ്‍ലൈന്‍ വെബ് സൈറ്റില്‍ ഗെയിം കളിക്കാറുണ്ട്. ഇത് പതിവ് പോലെ തുടര്‍ന്നപ്പോഴാണ് അപകടം സംഭവിച്ചത്.

ചാര്‍ജ് ചെയ്യാന്‍ കുത്തിയ ചാര്‍ജിംഗ് കേബിളില്‍ ഒരു ഭാഗം യോയെന്റെ കയ്യില്‍ ചുറ്റിയ നിലയിലായിരുന്നു. പുതിയ ഫോണ്‍ ആയതിനാല്‍ ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെയും നിയമനടപടിക്ക് പോകുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News