യുപിയില്‍ മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു

ഉത്തര്‍പ്രദേശില്‍ കൊവിഡ് ബാധിച്ച് മരിച്ച മലയാളി നഴ്‌സ് രഞ്ചുവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം കേരളത്തിലെത്തിച്ചു. മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. സംസ്‌ക്കാരം വൈകിട്ടോടെയെന്ന് ബന്ധുക്കള്‍.

കഴിഞ്ഞ മാസം 17 നാണ് കൊവിഡ് ബാധിതയായതെന്നും തനിക്ക് നല്ല ചികിത്സ ലഭിച്ചില്ലെന്നും ഗുരുതരാവസ്ഥക്ക് മുമ്പ് രഞ്ചു സഹോദരി രജിതക്കയച്ച സന്ദേശത്തില്‍ പറയുന്നു.

ഗ്രേറ്റ് നോയിഡ ആശുപത്രിയില്‍ നഴ്സായി സേവനം തുടങ്ങി 2 ആഴ്ച പിന്നിട്ടപ്പോള്‍ രഞ്ചുവിന് കൊവിഡ് ബാധിച്ചിരുന്നു. 26 ദിവസത്തെ പോരാട്ടത്തിനിടെ രഞ്ചു മരണത്തിന് കീഴടങ്ങി.

ആദ്യം കൊവിഡ് നെഗറ്റീവായെങ്കിലും പിന്നീടാണ് ആരോഗ്യ നില വഷളായതെന്ന് സഹോദരി രജിത കൈരളി ന്യൂസിനോട് പറഞ്ഞു.
രഞ്ചുവിന്റെ മൃതശരീരം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് രഞ്ചുവിന്റെ കുടുംബം അഭ്യര്‍ത്ഥിച്ചിരുന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel