കൊവിഡ് രോഗികള്‍ക്ക് അവശ്യവസ്തുക്കള്‍ സൗജന്യമായി എത്തിക്കുമെന്ന് ‘ഓല’

രാജ്യത്ത് കൊവിഡ് വ്യാപനം അതിസങ്കീര്‍ണ്ണമായി തുടരുന്ന സാഹചര്യത്തില്‍ രോഗികള്‍ നേരിടുന്ന ഓക്‌സിജന്‍ ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ക്ഷാമം പരിഹരിക്കുന്നതിന് സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി നല്‍കുമെന്ന് ഓല പ്രഖ്യാപിച്ചതായാണ് റിപ്പോര്‍ട്ട്. ആവശ്യക്കാര്‍ക്ക് ഓല ആപ്പ് വഴി കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചു നല്‍കും.

രോഗം ഭേദമായവരുടെ പക്കല്‍ മരുന്നുകള്‍ മിച്ചമുണ്ടങ്കില്‍ അത് പാഴാക്കാതെ തിരിച്ചെടുക്കുവാനും പദ്ധതിയുണ്ടെന്ന് ഓല അറിയിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി ഇ ഒ ഭവിശ് അഗര്‍വാള്‍ പറഞ്ഞു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel