ടൗട്ടെ ചുഴലിക്കാറ്റ്: ദേശീയ ദുരന്ത നിവാരണ സേനയെ വിന്യസിച്ചു

24 കമ്പനി ദേശീയ ദുരന്ത നിവാരണ സേനയെ വിന്യാസിച്ചതായി എന്‍ ഡി ആര്‍ എഫ് ഡയറക്ടര്‍ ജനറല്‍ എസ് എന്‍ പ്രധാന്‍. കേരളം, കര്‍ണാടക, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ ആണ് ദേശിയ ദുരന്ത നിവാരണ സേനയുടെ സേവനം ഉറപ്പാക്കിയിട്ടുള്ളത്.

29 കമ്പനി സേനയെ ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ സജ്ജമാക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായെന്ന് കാലാവസ്ഥാവകുപ്പിന്റെ അറിയിപ്പിനെ തുടര്‍ന്നാണിത്. നാളെ പുലര്‍ച്ചെയോടെ കര്‍ണ്ണാടക തീരത്ത് വച്ച് ഇത് ടൗട്ടെ ചുഴലിക്കാറ്റായി മാറാനാണ് നിലവില്‍ സാധ്യത. നേരിട്ട് സംസ്ഥാനത്തെ ബാധിക്കില്ലെങ്കിലും വടക്കന്‍ കേരളത്തില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനം ഉണ്ടാവും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News