മഞ്ചേരി മെഡി. കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രത്തിന് കത്തയിച്ച് എളമരം കരീം എംപി.

ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എംപി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രി ഹര്‍ഷവര്‍ധനാണ് കത്തയച്ചത്.

കത്തിലെ ഉള്ളടക്കം ഇങ്ങനെ:

കൊവിഡ് വ്യാപനം രൂഷമായ ജില്ലകളിലൊന്നാണ് മലപ്പുറം. ഇവിടെ ഓക്‌സിജന്‍ പ്ലാന്റിന്റെ അടിത്തറ നിര്‍മ്മാണം സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തീകരിച്ചിരുന്നു.

കേന്ദ്രആരോഗ്യ കുടുംബക്ഷേമമന്ത്രാലയത്തിന്റെ നിര്‍ദേശാനുസരണം ഡി ആര്‍ഡിഒ , എച്ച് എല്‍ എല്‍ ഇന്‍ഫ്രാടെക് സര്‍വ്വീസസ്ലിമിറ്റഡ് ആണ് പ്ലാന്റ് സ്ഥാപിക്കുമെന്നറിയിച്ചത്.

പ്ലാന്റിന്റെ സിവില്‍ -ഇലക്ട്രിക്കല്‍ പ്രവൃത്തികളുടെ ചുമതലയുള്ള ദേശീയ പാത അതോറിറ്റിയുടെ നിദേശാനുസൃതമാണ് സംസ്ഥാന സര്‍ക്കാര്‍ അടിത്തറ നിര്‍മ്മാണം പൂര്‍തിയാക്കിയതും . എന്നാല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞദിവസം ഇറക്കിയ ഉത്തരവില്‍ മലപ്പുറം ജില്ലയില്ല.

ഇതുകാരണം പ്രവൃത്തി നിര്‍ത്താന്‍ ദേശീയ പാത അതോറിറ്റി ആവശ്യപ്പെട്ടിരിക്കയാണ്. കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പുന: പരിശോധിച്ച് മലപ്പുറം ജില്ലയെ ഉള്‍പ്പെടുത്തി മുന്‍ഗണനാ പട്ടിക വീണ്ടും പ്രസിദ്ധീകരിക്കണമെന്നും ഹര്‍ഷവര്‍ധനന് അയച്ച കത്തില്‍ എളമരം കരീം ആവശ്യപ്പെട്ടു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News