റഷ്യൻ നിർമിത കോവിഡ് പ്രതിരോധ മരുന്നായ സ്പുട്നിക് വാക്സിന്റെ ഇന്ത്യയിലെ വില നിശ്ചയിച്ചു. സ്പുട്നിക് 5 ന്റെ ഒരു ഡോസിന് 995 രൂപ 40 പൈസയാണ് നൽകേണ്ടത്. 948 രൂപയും 5 ശതമാനം ജിഎസ്ടിയും ഉൾപ്പെടുന്ന തുകയാണ് ഇത്.
മെയ് 1 ആം തിയതി രാജ്യത്ത് എത്തിയ സ്പുട്നിക് വാക്സിൻ അടുത്ത ആഴ്ച മുതൽ വിതരണം തുടങ്ങും. 91.6 ശതമാനം പ്രതിരോധ ശേഷി നൽകുന്നതാണ് ഡോക്ടർ റെഡ്ഢിസ് ലബോറട്ടറിസ് ഉൽപ്പാദിപ്പിക്കുന്ന സ്പുട്നിക് വാക്സിൻ. സ്പുട്നിക് 5 വാക്സിൻ നിലവിൽ ഇന്ത്യ അടക്കം 68 രാജ്യങ്ങളിൽ വിതരണം ചെയ്യുന്നുണ്ട്.
അതേസമയം, വാക്സിൻ നിർമാണത്തിൽ അമേരിക്കയുമായി സഹകരിച്ചു വാക്സിൻ നിർമിക്കാനുള്ള നീക്കത്തിലാണ് ഇന്ത്യ. ഇന്ത്യയുടെ ക്ഷണം വിദേശ മരുന്ന് നിർമ്മാണ കമ്പനിയായ ജോൺസൺ ആൻറ് ജോൺസൺ സ്വീകരിച്ചതായി നീതി ആയോഗ് അറിയിച്ചു.
സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് വാക്സിൻ ഉത്പാദനം ആലോചിക്കുന്നതായി യുഎസ് എംബസി അറിയിച്ചതായും നീതി ആയോഗ് വ്യക്തമാക്കി. വാക്സീന്‍ ഇറക്കുമതി, അല്ലെങ്കില്‍ ഇന്ത്യയില്‍ ഉത്പാദനം എന്നീ രണ്ട് ആവശ്യങ്ങളാണ് വിദേശ മരുന്ന് നിര്‍മണക്കമ്പനികൾ മുന്നിൽ ഇന്ത്യ ഉന്നയിച്ചത്.
ഫൈസര്‍, മൊഡേണ, ജോണ്‍സണ്‍ ആന്‍റ് ജോണ്‍സണ്‍ എന്നീ കമ്പനികളില്‍ ജോണ്‍സണ്‍ ആന്‍റ് ജോണ്‍സൺ ഉത്പാദന സന്നദ്ധത അറിയിച്ചതായാണ് നീതി ആയോഗ് വ്യക്തമാക്കിയത്. അതേ സമയം കോവാക്സിൻ സാങ്കേതിക വിദ്യ മറ്റ് നിർമ്മാതാക്കൾക്ക് കൈമാറാൻ തയ്യാറെന്ന് ഭാരത് ബൈയോടെക് കേന്ദ്രസർക്കാരിനെ അറിയിച്ചു.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.