കേരളത്തിന് ആവശ്യമായ വാക്സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്രം മറുപടി പറയണം: ഹൈക്കോടതി

സംസ്ഥാനത്തിന് ആവശ്യമായ വാക്‌സിന്‍ എപ്പോള്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി. വെള്ളിയാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തിന് വേണ്ട വാക്‌സിന്‍ മുഴുവന്‍ ലഭ്യമാക്കാനാവുമോ എന്ന് കേന്ദ്രം അറിയിക്കണമെന്നും കോടതി പറഞ്ഞു.

എന്നാല്‍ വിതരണം നേരിട്ടുള്ള നിയന്ത്രണത്തില്‍ അല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സുപ്രീം കോടതി നിയോഗിച്ച ഉന്നതതല സമിതി ആണ് തീരുമാനം എടുക്കേണ്ടതെന്നാണ് കേന്ദ്രത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചത്. കേസില്‍ വെള്ളിയാഴ്ചക്കകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തിന് കോടതി നിര്‍ദ്ദേശം നല്‍കി.

കേരളത്തിന് കിട്ടിയ വാക്‌സിന്‍ ഡോസുകള്‍ വളരെ കുറവാണ് എന്നും കോടതി അഭിപ്രായപ്പെട്ടു. കേരളത്തിന് അനുവദിക്കപ്പെട്ട വാക്‌സിന്റെ ലിസ്റ്റ് എന്തുകൊണ്ടാണ് പ്രസിദ്ധീകരിക്കാത്തതെന്നും കോടതി ചോദിച്ചു. കേന്ദ്രത്തിന്റെ വാക്‌സിന്‍ നയം ചോദ്യം ചെയ്തുള്ള ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കേന്ദ്ര സര്‍ക്കാരിന്റെ വാക്‌സിന്‍ നയം സ്റ്റേ ചെയ്യണമെന്നും വില ഏകീകരിക്കണമെന്നും വാക്‌സിന്‍ നിര്‍മ്മാണ
സാങ്കേതിക വിദ്യ കെ എസ് ഡി പി അടക്കമുള്ളവര്‍ക്ക് കൈമാറണമെന്നും ആവശ്യപ്പെട്ട് ശസ്ത്രസാഹിത്യ പരിഷത് മുന്‍ പ്രസിഡന്റ് കെ പി അരവിന്ദന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ദ്ദേശം.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News