സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. അതിതീവ്ര രോഗവ്യാപനം കണക്കിലെടുത്ത് പരീക്ഷ റദ്ദാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

പരീക്ഷാഫലം നിര്‍ണയിക്കുന്നതില്‍ പദ്ധതി തയാറാക്കണമെന്നും
സമയബന്ധിതായി ഫലപ്രഖ്യാപനം നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.

വിദ്യാര്‍ത്ഥികളുടെ ജീവിക്കാനുള്ള അവകാശം കണക്കിലെടുക്കണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകയായ മമത ശര്‍മയാണ് സുപ്രീംകോടതിയെ സമീപിച്ചത്.അതേ സമയം.

കോവിഡ് സഹചര്യം കണക്കിലെടുത്തു ജൂണ് ആദ്യം പരീക്ഷാ തീയതി നിശ്ചയിക്കാമെന്നാണ് സിബിഎസ്ഇ അറിയിച്ചിരുന്നത്. എന്നാല്‍ എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ തീരുമാനത്തില്‍ നിന്ന് ബോര്‍ഡ് പിന്മാറിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

രണ്ടാഴ്ചകൂടി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം അവശ്യമെങ്കില്‍ പരീക്ഷകള്‍ റദ്ദാക്കിയേക്കുമെന്നാണ് സൂചന.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News