എസ് എന്‍ ഡി പി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്

എസ് എന്‍ ഡി പി യോഗം വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും മാറ്റിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. ഈ മാസം 22 ന് ചേര്‍ത്തലയില്‍ വാര്‍ഷികപൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്താന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കോടതി ഇടപെടല്‍. വാര്‍ഷികപൊതുയോഗം മാറ്റിവെക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിക്കാന്‍ ചീഫ് സെക്രട്ടറിക് കോടതി നിര്‍ദേശം നല്‍കി .

കൊവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ വാര്‍ഷികപൊതുയോഗം നടത്തുന്നതിനെതിരെ എറണാകുളം സ്വദേശി വിനോദ് കുമാര്‍ ആണ് കോടതിയെ സമീപിച്ചത്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News