ഓക്‌സിജന്‍ ക്ഷാമം; ഗോവ മെഡിക്കല്‍ കോളജില്‍ 74 മരണം

ഗോവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 4 ദിവസത്തിനിടെ മരിച്ചത് 74 രോഗികള്‍. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് മരണകാരണം. ഇന്ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ 6 മണി വരെ മാത്രം 13 പേരാണ് ഓക്‌സിജന്‍ ലഭിക്കാതെ മരണപ്പെട്ടത്. ഗോവയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമാണ് ഗോവ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി. വ്യാഴാഴ്ച രാവിലെ 15 പേര്‍ മരിച്ചു. ബുധനാഴ്ച 20 പേരും ചൊവ്വാഴ്ച 26 പേരുമാണ് ഓക്‌സിജന്‍ ലഭ്യതക്കുറവിനാല്‍ മരണമടഞ്ഞത്.

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. 24 മണിക്കൂറില്‍ 3,43,144 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 4000 പേര്‍ മരിച്ചു. സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും കൊവിഡ് മാനദണ്ഡങ്ങളും പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തില്‍ നേരിയ കുറവ് വരുത്തിയിട്ടുണ്ട് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

നാല് ലക്ഷത്തിന് മുകളിലായിരുന്ന കൊവിഡ് കേസുകളില്‍ അടുത്ത ദിവസങ്ങളില്‍ കുറവ് വന്നിട്ടുണ്ട്. അതേസമയം പ്രതിദിന മരണനിരക്ക് ഉയരുന്നത് ആശങ്കയുയര്‍ത്തുന്നു. 3,44,776 പേര്‍ക്ക് കഴിഞ്ഞ ദിവസം രോഗമുക്തിയുണ്ടായി. ഏറ്റവും കൂടുതല്‍ മരണമുണ്ടായത് മഹാരാഷ്ട്രയിലും കര്‍ണാടകയിലുമാണ്.

മഹാരാഷ്ട്ര, കേരള, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലാണ് കൂടുതല്‍ കൊവിഡ് രോഗികളുള്ളത്. പുതിയ കേസുകളുടെ 49.79 ശതമാനവും ഈ സംസ്ഥാനങ്ങളില്‍ നിന്നാണ്.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News