കനത്ത മഴ; തിരുവനന്തപുരം ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു

കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം ജില്ലയില്‍ 263 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. തിരുവനന്തപുരം നെയ്യാര്‍ ഡാമിലെ നാല് ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ ഉയര്‍ത്തി. അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തി

നെയ്യാറ്റിന്‍കരയില്‍ വെള്ളം കയറി വന്‍ കൃഷിനാശം സംഭവിച്ചു. കിള്ളിയാറും , കരമനയാറും കരകവിഞ്ഞു ഒഴുകുകയാണ്. ധര്‍മ്മമുടുമ്പ്, കാലടിക്കടുത്ത പ്രദേശങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

തിരുവനന്തപുരം തീരദേശത്ത് പൊഴിയൂരിലടക്കം കുടുംബങ്ങളെ ക്യാംപുകളിലേക്ക് മാറ്റിത്തുടങ്ങി. പൊഴിയൂരില്‍ 13 വീടുകള്‍ കടലാക്രമണത്തില്‍ തകര്‍ന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News