ബംഗളില്‍ മമത സര്‍ക്കാര്‍ – ഗവര്‍ണര്‍ പരസ്യപ്പോര് രൂക്ഷമാകുന്നു

ബംഗളില്‍ മമത സര്‍ക്കാര്‍ – ഗവര്‍ണര്‍ രസ്യപ്പോര് രൂക്ഷമാകുന്നു സംഘര്‍ഷത്തെ തുടര്‍ന്ന് അസമിലേക്ക് കുടിയെറിയവരെ ഗവര്‍ണര്‍ അസമിലെത്തി സന്ദര്‍ശിച്ചു..

റാന്‍പാഗ്ലി, ശ്രീറാംപൂര്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് ഗവര്‍ണര്‍ സന്ദര്‍ശനം നടത്തുന്നത്. മമതയുടെ വിമര്‍ശനം മറികടന്നാണ് ഗവരണരുടെ അസം സന്ദര്‍ശനം.

ബംഗാളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഗവര്‍ണറും തമ്മിലെ ആശയ സംഘര്‍ഷങ്ങള്‍ അതി രൂക്ഷമായി തന്നെ തുടരുന്ന സാഹചര്യത്തിലാണ് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍ അസമിലെത്തിയത്.

ബംഗാളിലെ രാഷ്ട്രീയസംഘര്‍ഷങ്ങളില്‍ കുടിയേറിയവരെ ക്യാമ്പുകളില്‍ എത്തിയാണ് ഗവര്‍ണര്‍ സന്ദര്‍ച്ചിച്ചത്. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ നിര്‍ദ്ദേശം അവഗണിച്ചാണ് ഗവര്‍ണര്‍ അസം സന്ദര്‍ശത്തിന് എത്തിയത്.

തെരഞ്ഞെടുപ്പിന് ശേഷം അക്രമങ്ങള്‍ അരങ്ങേറിയ കൂച് ബിഹാര്‍ മേഖലകളില്‍ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഗവര്‍ണര്‍ ജഗദീപ് ധന്‍കാറിന്റെ വാഹനം തടയുകയും മുദ്രാവാക്യം വിളിക്കുകയും കരിങ്കൊടി പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.

ബംഗാളിലെ രാഷ്ട്രീയ സ്ഥിതി ഭയപ്പെടുത്തുന്നതാണെന്നും, ഈ സാഹചര്യത്തില്‍ രാഷ്ട്രീയം നോക്കാതെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും, മമത ഗാലറിയില്‍ നിന്ന് കളി കാണുകയാണെന്നും ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News