വടക്കൻ ജില്ലകളിലെ തീരദേശമേഖലകളിൽ രൂക്ഷമായ കടലാക്രമണം. കോഴിക്കോട് തോപ്പയില്‍, ഏഴു കുടിക്കല്‍, കാപ്പാട് ബീച്ചുകളിലാണ് കടലാക്രമണം രൂക്ഷം. വ്യാഴാഴ്ച രാവിലെ മുതൽ ഇവിടങ്ങളിൽ കടൽ പ്രക്ഷുബ്ധമാണ്.
30 ഓളം വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്. കൊയിലാണ്ടി ഏഴു കുടിക്കല്‍ ബീച്ചില്‍ 45 മീറ്ററോളം നീളത്തില്‍ റോഡ്, കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു.
വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്ത് നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു. തീരപ്രദേശത്തെ കടകള്‍ക്ക് കേടുപാടുകള്‍ പറ്റിയിട്ടുണ്ട്.
മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വിഭാഗം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്. വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ
Get real time update about this post categories directly on your device, subscribe now.