ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കടലാക്രമണം

ആലപ്പുഴ ജില്ലയുടെ തീരപ്രദേശത്ത് ശക്തമായ കടലാക്രമണം. നിരവധി വീടുകള്‍ ഭീഷണിയില്‍ ചേര്‍ത്തലയില്‍ 4 വീടുകള്‍ തകര്‍ന്നു.

തൃക്കുന്നപ്പുഴ പുറക്കാട് ആമ്പലപ്പുഴ ,തുമ്പോളി ചേര്‍ത്തല തുടങ്ങിയ പ്രദേശങ്ങളിലാണ് കടലാക്രമണം രൂക്ഷം. ആലപ്പാട് പഞ്ചായത്തില്‍ ശക്തമായ കടല്‍ ക്ഷോഭമാണുള്ളത്. വെള്ളാനത്തുരുത്, പണിക്കര്‍ക്കടവ് പടിഞ്ഞാറ്, ചെറിയഴീക്കല്‍, കുഴുത്തുറ, ശ്രീയിക്കാട് അഴീക്കല്‍ എന്നിവിടങ്ങളില്‍ വീടുകളില്‍ വെള്ളം കയറി.

വടക്കന്‍ ജില്ലകളിലെ തീരദേശമേഖലകളില്‍ രൂക്ഷമായ കടലാക്രമണമാണുള്ളത്. കോഴിക്കോട് തോപ്പയില്‍, ഏഴു കുടിക്കല്‍, കാപ്പാട് ബീച്ചുകളിലാണ് കടലാക്രമണം രൂക്ഷം. വ്യാഴാഴ്ച രാവിലെ മുതല്‍ ഇവിടങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാണ്.
30 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്.

ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുടങ്ങിയിട്ടുണ്ട്. കൊയിലാണ്ടി ഏഴു കുടിക്കല്‍ ബീച്ചില്‍ 45 മീറ്ററോളം നീളത്തില്‍ റോഡ്, കടല്‍ക്ഷോഭത്തില്‍ തകര്‍ന്നു. വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട് തുവ്വപ്പാറ മുതല്‍ കൊയിലാണ്ടി ഹാര്‍ബര്‍ വരെ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്ത് നിരവധി വൃക്ഷങ്ങള്‍ കടപുഴകി വീണു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News