അസമില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു: മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്

അസമിലെ ദിഗ്‌ബോയില്‍ ഗ്രനേഡ് ആക്രമണം. ഹാര്‍ഡ് വെയര്‍ കടയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കുണ്ട്.

തുരന്‍ അഗര്‍വാല എന്നയാളുടെ കടയിലാണ് ആക്രമണം ഉണ്ടായതെന്നാണ് വിവരം. മോട്ടോര്‍ സൈക്കിളില്‍ എത്തിയ അക്രമികളാണ് ബോംബ് എറിഞ്ഞത്.ആക്രമണത്തിന് പിന്നില്‍ ഉൾഫാ സംഘടനയെന്നാണ് സംശയം. പൊലീസ് പ്രദേശത്ത് പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസം ടിന്‍സുകിയ ജില്ലയില്‍ ഒരു കുട്ടി ഗ്രനേഡ് പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടിരുന്നു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News