വര്‍ഷാവസാനത്തോടെ അഞ്ചു കോടി വാക്സിന്‍ ഉത്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില

ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനൊരുങ്ങി സിഡസ് കാഡില. നിലവില്‍ സിഡസിന്റെ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയല്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് വാക്‌സിന്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ച രണ്ടാമത്തെ ഇന്ത്യന്‍ കമ്പനിയാണ് സിഡസ് കാഡില.

കൊറോണ വൈറസിനെതിരായി ഇന്ത്യയില്‍ ഉല്പാദിപ്പിക്കുന്ന ആദ്യ ഡി എന്‍ എ വാക്‌സിനാണ് സിഡസ് കാഡിലയുടെ സികോവ് ഡി. ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ ഫലം ഈ മാസം അവസാനത്തോടെ സിഡസ് കാഡില റെഗുലേറ്ററിന് സമര്‍പ്പിക്കുമെന്ന് സിഡസ് ഗ്രൂപ്പ് എം ഡി ശര്‍വില്‍ പട്ടേല്‍ പറഞ്ഞു.

തുടര്‍ന്ന് ഇന്ത്യയില്‍ അടിയന്തരാനുമതിക്ക് അപേക്ഷ നല്‍കും. ഈ വര്‍ഷം അവസാനത്തോടെ അഞ്ചുകോടി വാക്‌സിന്‍ ഡോസുകള്‍ ഉല്പാദിപ്പിക്കാനാവുമെന്നും ആറുമാസം പിന്നിടുന്നതോടെ ഇത് ഉയര്‍ത്താനാകുമെന്നുമാണ് കമ്പനി കരുതുന്നത്. വാക്‌സിന്റെ ഉല്പാദനം വര്‍ധിപ്പിക്കുന്നതിന് വേണ്ടി തങ്ങള്‍ പങ്കാളികളെ നോക്കുന്നുണ്ടെന്നും സിഡസ് ഗ്രൂപ്പ് എം ഡി വ്യക്തമാക്കി. അടുത്ത ആഴ്ചകളില്‍ പങ്കാളികളെ പ്രഖ്യാപിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News