കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയം: എം എ ബേബി

കൊവിഡ് പ്രതിരോധത്തില്‍ മോദി സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും വാക്സില്‍ ലഭ്യമാക്കാനുള്ള ഒരു പദ്ധതിപോലും കേന്ദ്ര സര്‍ക്കാരിനില്ല. ജനം ശ്വാസം കിട്ടാതെ മരിച്ചുവീഴുമ്പോഴും സ്വകാര്യ വാക്സിന്‍ കമ്പികള്‍ക്ക് ലാഭമുണ്ടാക്കി കൊടുക്കാനാണ് മോദിയുടെ ശ്രദ്ധമുഴുവനെന്നും എം.എ. ബേബി പറഞ്ഞു.

അതേസമയം കൊവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടയില്‍ വിശദീകരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

ഓക്സിജന്‍ ലഭ്യത കൂട്ടാന്‍ സാധ്യമായതെല്ലാം ചെയ്ത് വരികയാണെന്നും മരുന്നുകളുടെ ലഭ്യത കൂട്ടാന്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടപടി സ്വീകരിച്ചതായും മോദി പറഞ്ഞു. അതേ സമയം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഉറവിടം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ ദില്ലി പൊലീസ് ചോദ്യം ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെ കാണ്‍മാനില്ലെന്ന് ആക്ഷേപം, പാര്‍ട്ടിയിലും സംഘപരിവാറിലും വളരുന്ന അതൃപ്തി, പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി ചെലുത്തുന്ന സമ്മര്‍ദ്ദം എന്നിവക്കിടയിലാണ് വിശദീകരണവുമായി പ്രധാനമന്ത്രി രംഗത്തു വന്നത്. രാജ്യത്തെ കൊവിഡ് രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News