കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ല

കണ്ണൂര്‍ ജില്ലയില്‍ ശനിയാഴ്ച വാക്സിനേഷന്‍ ഉണ്ടാവില്ലെന്ന് ജില്ലാ ഭരണകൂടം. കനത്തമഴയെ തുടര്‍ന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ശനിയാഴ്ച രജിസ്റ്റര്‍ ചെയ്തവര്‍ക്ക് തിങ്കളാഴ്ച വാക്‌സിന്‍ നല്‍കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി വടക്കന്‍ കേരളത്തില്‍ ശനിയാഴ്ച അതിശക്തമായ മഴയുണ്ടാവുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News