സംസ്ഥാനത്ത് മെയ് 23 വരെ ലോക്ക്ഡൗൺ നീട്ടി

സംസ്ഥാനത്ത് മെയ് 23 വരെ ലോക്ക്ഡൗൺ നീട്ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രോഗികളുടെ എണ്ണം വര്‍ധിക്കുന്ന ഇടങ്ങളില്‍ കടുത്ത നിയന്ത്രണം കൊണ്ടുവരുമെന്നും തിരുവനന്തപുരം തൃശൂര്‍ എറണാകുളം മലപ്പുറം ജില്ലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നടപ്പിലാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

മേയ് മാസത്തെ പെന്‍ഷന്‍ വിതരണം ഉടന്‍ പൂര്‍ത്തിയാക്കും. അവശ്യസാധന കിറ്റ് ജൂണ്‍ മാസവും വിതരണം ചെയ്യും. അവശ്യ മെഡിക്കല്‍ സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ നടപടി സ്വീകരിച്ചു.

കുടുംബശ്രീ വായ്പകള്‍ക്ക് 6 മാസം മൊറട്ടോറിയത്തിന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. ലോക്ഡൗണിന്റെ നിയന്ത്രണത്തിന്റെ ഫലം അറിയാന്‍ ഇനി ദിവസങ്ങള്‍ വേണ്ടിവരും.

മെയ് മാസം ഏറെ നിര്‍ണായകമാണ്. രോഗ വ്യാപനം അതിശക്തമായ ഈ മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ മരണസംഖ്യ കുറയ്ക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here