കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ.അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികൾ:മുഖ്യമന്ത്രി

കരുതലിന്റെ വാക്കുകളുമായി വീണ്ടും മുഖ്യമന്ത്രി

“കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയത്” – മുഖ്യമന്ത്രി 

മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്

“കൊവിഡ് വ്യാപനം സമൂഹത്തിൽ സൃഷ്ടിക്കാൻ സാധ്യതയുള്ള പ്രതിസന്ധി മുൻകൂട്ടി കണ്ടുള്ള നടപടികളാണ് തുടക്കം മുതൽ സംസ്ഥാനം സ്വീകരിച്ചത്.

കൊവിഡ് ആദ്യം ബാധിക്കുക നമ്മുടെ അടുക്കളയെ ആവും. അതിനാലാണ് അടുക്കള പൂട്ടാതിരിക്കാൻ സൗജന്യ ഭക്ഷ്യക്കിറ്റ് അടക്കമുള്ള പദ്ധതികൾ നടപ്പാക്കിയത്.

ലോക്ക്ഡൗണിലും തുടർന്നും വിതരണം ചെയ്തു. 85 ലക്ഷം കുടുംബം ഇതിൻ്റെ ഗുണഭോക്താക്കളായി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണവും ഭക്ഷ്യവകുപ്പിൻ്റെ ഫണ്ടും ഇതിനായി ഉപയോഗിച്ചു.

അഗതിമന്ദിരങ്ങളിലും ഭക്ഷ്യവസ്തുക്കൾ എത്തിച്ചു. അതിഥി തൊഴിലാളികൾക്ക് ആവശ്യമായ വസ്തുക്കൾ അടങ്ങിയ ഭക്ഷ്യക്കിറ്റ് നൽകി.

ക്ഷേമപെൻഷൻ, സുഭിക്ഷ പദ്ധതിയും കുടുംബശ്രീ ഹോട്ടലുകളും വലിയൊരളവ് ജനങ്ങൾക്ക് തുണയായി.

കുടുംബശ്രീ വഴി നടപ്പാക്കിയ പലിശ രഹിത വായ്പാ പദ്ധതിയും ജനത്തിന് ​ഗുണം ചെയ്തു. ഇത്തരം പദ്ധതികൾ തുടരും”

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here