ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി

എല്ലാ ജില്ലയിലും ടിപിആ‍ർ ഉയർന്ന് നിൽക്കുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ മെയ് 23 വരെ നീട്ടി എന്ന് മുഖ്യമന്ത്രി അറിയിച്ചു .

ടിപിആ‍ർ കൂടുതലുള്ള ജില്ലകളിൽ കടുത്ത നിയന്ത്രണം ഉണ്ടാവും. തിരുവനന്തപുരം, തൃശ്ശൂ‍ർ, എറണാകുളം, മലപ്പുറം ജില്ലകളിൽ മെയ് 16-ന് ശേഷം ട്രിപ്പിൾ ലോക്ക് ഡൗൺ ഏര്‍പ്പെടുത്താനാണ് തീരുമാനം.

രോ​ഗവ്യാപനം കുറയ്ക്കാനാണ് കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത്. ലോക്ക് ഡൗൺ നീട്ടുമ്പോൾ സ്വാഭാവികമായി ജനങ്ങൾ കുറേക്കൂടി വിഷമത്തിലാവും. ഒന്നാം ഘട്ടത്തിലെ അനുഭവം കൂടി കണക്കിലെടുത്ത് രണ്ടാം തരം​ഗത്തിലെ ദുരിതം മറികടക്കാൻ പ്രത്യേക പദ്ധതി നടപ്പാക്കുകയാണ്.

അവശ്യസാധനക്കിറ്റ് അടുത്ത മാസവും വിതരണം ചെയ്യും.

മെയ് മാസത്തെ സാമൂഹിക സുരക്ഷ പെൻഷൻ ഉടനെ പൂർത്തിയാക്കും.

823 കോടി രൂപ പെൻഷനായി നൽകും. വിവിധ ക്ഷേമനിധി ബോർഡുകളിൽ അം​ഗങ്ങളായവർക്ക് ആയിരം രൂപ വീതം ധനസഹായം നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News