ലോക്ക് ഡൗണിന്റെ ഗുണഫലം എത്രത്തോളം എന്നറിയാന്‍ ഇനിയും കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മെയ് മാസം കേരളത്തിന് വളരെ നിര്‍ണായകമാണെന്ന് വിദഗദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൊവിഡ് രണ്ടാം തരംഗം നേരത്തെ ആരംഭിക്കുകയും വലിയ രീതിയില്‍ നാശം വരുത്തുകയും ചെയ്ത ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം കുറയുന്നതായോ വര്‍ധിക്കാതെ ഒരേ നിലയില്‍ തുടരുന്നതായോ ഇപ്പോള്‍ കാണുന്നത് ശുഭസൂചനയാണ്.
നിലവില്‍ രോഗവ്യാപനം വലിയ തോതില്‍ കൂടുന്ന പ്രവണതയാണ് കേരളം അടക്കമുള്ള തെക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ കാണുന്നത്. മെയ് മാസത്തിന് ശേഷം ഈ സ്ഥിതി മാറും എന്നാണ് പ്രതീക്ഷിക്കുന്നത്.
രോഗവ്യാപനം അതിശക്തമാക്കുന്ന ഈ മെയ് മാസത്തില്‍ പരമാവധി ശ്രദ്ധ പുലര്‍ത്തിയാല്‍ നമ്മുക്ക് മരണനിരക്ക് കുറയ്ക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Get real time update about this post categories directly on your device, subscribe now.