ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ

സംസ്ഥാനത്ത് ഓക്സിജൻ പ്രതിസന്ധി ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്ആർടിസി ജീവനക്കാർ. ഓക്സിജൻ ടാങ്കറുകൾ ഓടിക്കുന്നതിന് പരിശീലനം പൂർത്തിയായ 62 ഡ്രൈവർമാർക്കും, വിവിധ കളക്ട്രേറ്റുകളിൽ കളക്ടർമാർ ആവശ്യപ്പെട്ട പ്രകാരം ജോലിക്ക് ഹാജരായ ഡ്രൈവർമാരും, മറ്റ് ജീവനക്കാർക്കും പുറമെ ടാങ്കർ ലോറികൾ പെയിന്റിം​ഗ് ഉൾപ്പെടെയുള്ള ജോലികളുമായി മെക്കാനിക്കൽ വിഭാ​ഗവും സജീവമായി.

സംസ്ഥാനത്ത് ഓക്സിജൻ എത്തിക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്ന ഇനോക്സ് കമ്പനിയുടെ ടാങ്കർ പെയിന്റിം​ഗ് ചെയ്ത് നൽകുന്നതിന് വേണ്ടിയാണ് പാലക്കാട് കെഎസ്ആർടിസ് ​ഗ്യാരേജിൽ എത്തിച്ചത്. ഇതിനെ തുടർന്ന് യുദ്ധകാലാടിസ്ഥാനത്തിൽ പാലക്കാട് കെഎസ്ആർടിസി ​ഗ്യാരേജിലെ 4 പെയിന്റർമാരും , ഒരു ചാർജ് മാനും ജോലി ആരംഭിച്ചു. ശനിയാഴ്ച പുലർച്ചയോടെ തന്നെ പെയിന്റിം​ഗ് പൂർത്തിയാക്കി ടാങ്കർ തിരികെ നൽകാനാണ് ശ്രമം.

ഇനി മുതല്‍ കൈരളി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.  വാര്‍ത്തകള്‍ക്കായി ഈ ലിങ്ക് അമര്‍ത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here